puthanpalli-masjid
വിശ്വാസികളെ സ്വീകരിക്കാനായി തയ്യാറെടുക്കുന്ന മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ്

മാന്നാർ: പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റംസാൻ കൂടി എത്തുമ്പോൾ മാന്നാറിലെ മസ്ജിദുകൾ വിശ്വാസികൾക്കായി വിവിധ സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു.

ഇഫ്താറിനുശേഷമുള്ള മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾ, റംസാനിലെ രാത്രികളിലെ പ്രത്യേകനിസ്കാരമായ തറാവീഹ് എന്നിവയുടെ സമയങ്ങളിലാണ് വിശ്വാസികൾ ഏറ്റവുംകൂടുതലായി മസ്ജിദുകളിൽ എത്തുന്നത്. നോമ്പുകഞ്ഞി വിതരണത്തിനും സമൂഹഇഫ്താറിനും പ്രത്യേകസൗകര്യങ്ങൾ ഒരുക്കിയതായി മാന്നാർ പുത്തൻപള്ളി മുസ്ലിംജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.

ചീഫ്ഇമാം എം.എ മുഹമ്മദ്ഫൈസി, അസിസ്റ്റന്റ് ഇമാം ഷഹീർബാഖവി എന്നിവർ പുത്തൻപള്ളി ജുമാമസ്ജിദിലും നിസാമുദ്ദീൻ നഈമി കുരട്ടിക്കാട് തൈക്കാവിലും ആരാധനകൾക്കും മറ്റ്കർമ്മങ്ങൾക്കും നേതൃത്വം നൽകും. പാവുക്കര ജുമാമസ്ജിദിൽ ചീഫ്ഇമാം നസിമുദ്ദീൻ അഹ്‌സനി കാമിൽ സഖാഫിയും പാവുക്കര കല്ലുമ്മൂട് തൈക്കാവിൽ ആഷിഖ് ഹുമൈദിയും ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ്ഇമാം ഹാഫിള് മുഹമ്മദ് ഷബീർ മഹ്‌ളരിയും അസിസ്റ്റന്റ് ഇമാം അസ്‌ലം ഫാളിലിയും നേതൃത്വം നൽകും.