coach
വിദേശ ഫുട്ബോൾ കോച്ച് റാഡിക് റസിൻ.

ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ പോളണ്ട് കോച്ച് റാഡിക് റസിന്റെ നേതൃത്വത്തിൽ സമ്മർക്യാമ്പ് ആരംഭിച്ചു.

യു.ഇ.എഫ്.എയുടെ എ. ലൈസൻസുള്ള റാഡിക്കിന്റെ പരിശീലനം ഏപ്രിൽ ആദ്യവാരമാണ് തുടങ്ങുന്നത്.

6 വയസു മുതൽ 18 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. മിടുക്കരായ കളിക്കാർക്ക് ഇന്റർനാഷണൽ പ്ലേയർ എക്സ്ചെയ്ഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ അവസരമുണ്ട്. രജിസ്ടേഷനും വിശദ വിവരങ്ങൾക്കും ഫോൺ:6282314227, 8921645710.