g-sudhakaran

ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന സി.പി.എം 23 ാം പാർട്ടി കോൺഗ്രസിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പങ്കെടുക്കില്ല. സുധാകരന്റെ പകരക്കാരനായി ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എ. മഹേന്ദ്രനെ നിയോഗിച്ചു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിനിടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി നിശ്ചയിക്കുന്ന വിവരം സുധാകരനെ അറിയിച്ചിരുന്നു. എന്നാൽ, പുതിയ സഖാക്കൾ പ്രതിനിധികളാകട്ടെയെന്നായിരുന്നു സുധാകരന്റെ മറുപടി. പകരക്കാരനായി സുധാകരൻ തന്നെ മഹേന്ദ്രന്റെ പേര് നിർദ്ദേശിച്ചു. ഇത് പിന്നീട് പാർട്ടി അംഗീകരിക്കുകയായിരുന്നു.

1972ൽ മധുരയിൽ നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസിലാണ് ജി.സുധാകരൻ ആദ്യമായി പ്രതിനിധിയായത്. അന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് നടന്ന പാർട്ടി കോൺഗ്രസുകളിൽ ഒരെണ്ണമൊഴികെ എല്ലാത്തിലും പങ്കെടുത്തു.1985ൽ കൊൽക്കത്തയിൽ നടന്ന 12ാം പാർട്ടി കോൺഗ്രസിൽ എം.വി.രാഘവന്റെ ബദൽരേഖയ്‌ക്കെതിരെ കേരളത്തിൽ നിന്ന് സംസാരിച്ചവരിൽ പ്രധാനിയായിരുന്നു . പ്രായപരിധിയുടെ പേരിൽ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായത്‌.

 ജി.​സു​ധാ​ക​ര​നും​ ​പാ​ർ​ട്ടി​യും​ ​ത​മ്മി​ൽ​ ​പ്ര​ശ്ന​മി​ല്ല​:​ ​കോ​ടി​യേ​രി

ജി.​ ​സു​ധാ​ക​ര​നും​ ​പാ​ർ​ട്ടി​യും​ ​ത​മ്മി​ൽ​ ​ഒ​രു​ ​പ്ര​ശ്ന​വു​മി​ല്ലെ​ന്ന്​​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ണ്ണൂ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട്​​ ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന് ​എ​ത്തി​ല്ല​ ​എ​ന്ന് ​സു​ധാ​ക​ര​ൻ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​പ​ക​രം​ ​പ്ര​തി​നി​ധി​യെ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ ​അ​സ്വ​ഭാ​വി​ക​ത​ ​ഒ​ന്നും​ ​ഇ​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​ബി.​ജെ.​പി​യു​ടെ​ ​ബി​ ​ടീ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​ബി.​ജെ.​പി​ ​പ​റ​യു​ന്ന​ത് ​മാ​ത്ര​മാ​ണ് ​കോ​ൺ​ഗ്ര​സ് ​ഇ​വി​ടെ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ​വേ​ണ്ടി​യാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വി​ല​ ​കൂ​ട്ടു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​ഒ​രു​ ​വി​ഹി​തം​ ​ബി.​ജെ.​പി​ ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തു​ന്നു​ണ്ട്​.​ ​കേ​ന്ദ്രം​ ​വ​ർ​ദ്ധി​പ്പി​ച്ച​ ​നി​കു​തി​ ​സം​സ്ഥാ​ന​ ​കു​റ​ക്കാ​നാ​ണ് ​കേ​ന്ദ്രം​ ​പ​റ​യു​ന്ന​ത്.​ ​ഇ​ത് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​റു​ക​ളെ​ ​പാ​പ്പ​രാ​ക്കി​ ​മാ​റ്റാ​നു​ള്ള​ ​ത​ന്ത്ര​മാ​ണെ​ന്നും​ ​കോ​ടി​യേ​രി​ ​പ്ര​തി​ക​രി​ച്ചു.