തുറവൂർ. തുറവൂർ മഹാക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു വൈക്കം ഗ്രൂപ്പ് അസി. ദേവസ്വം കമ്മീഷണർ ഡി. ജയകുമാർ, തുറവൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.എസ്. ഭാവന, ഡോ. മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചേർത്തല പുല്ലയിൽ ഇല്ലം വിശ്വനാഥൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഭക്തജന സഹകരണത്തോടെ നടത്തുന്ന യജ്ഞം 9ന് സമാപിക്കും.