ചേർത്തല: എസ്.ഡി കോളേജിൽ നിന്നും 32 വർഷത്തെ അദ്ധ്യാപക ജീവിതത്തിന് ശേഷം വിരമിച്ച ചേർത്തല ട്രാവൻകൂർ കൊക്കോടഫ്റ്റ് മാനേജിംഗ് ഡയറക്ടർ പി.മഹാദേവന്റെ പത്നി പ്രൊഫ.നിഷാ റാണിക്ക് ട്രാവൻകൂർ കൊക്കോടഫ്റ്റ് ജീവനക്കാർ സ്വീകരണം നൽകി.പി. മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. കമ്പനി ഡയറക്ടറായ അർജ്ജുൻ മഹാദേവൻ, ശ്രേയ അർജ്ജുൻ മഹാദേവൻ,പി.വി. വിഷ്ണുകുമാർ, പി.ആർ.സന്തോഷ്,ജി.വേണുഗോപാലൻ,പി.രഞ്ജു,എസ്.ആർ.രാജേഷ് എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.