മാവേലിക്കര: മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രത്തിലെ 14 കരക്കാരും അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ വൈകിട്ട് ദേവീ സന്നിധിയിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ രാവിലെ 5ന് മഹാഗണപതിഹോമം, 7.30 മുതൽ ദേവീഭഗവത പാരായണം, വൈകിട്ട് 4.30ന് കെട്ടുകാഴ്ച, 7ന് സേവ എന്നിവ നടക്കും.