
അമ്പലപ്പുഴ: പിക്ക് അപ് വാനിടിച്ച് റോഡിൽ തെറിച്ചുവീണ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു.വീയപുരം കോടാലിപ്പറമ്പിൽ മാധവൻ - ജാനകി ദമ്പതികളുടെ മകൻ കൊച്ചുമോൻ (48) ആണ് മരിച്ചത്. ദേശീയ പാതയിൽ മെഡിക്കൽ കോളേജ് ജംഗ്ഷന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സക്കെത്തിയ ഇദ്ദേഹം റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്ക് അപ് വാനിടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഈ സമയം കാർ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു.മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ - സന്ധ്യ.