ph

കായംകുളം: ഒരിടവേളയ്ക്ക് ശേഷം കായംകുളത്തെ പിടിമുറുക്കി കവർച്ചാസംഘം വിലസുന്നു. പകൽ ട്രെയിനിലെത്തി രാത്രി കവർച്ച നടത്തി മടങ്ങുന്ന മോഷണ സംഘത്തിന്റെ ഭീഷണിയിലാണ് കായംകുളം. റെയിവേ ട്രാക്കിന് സമീപമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തി മടങ്ങുന്ന ഇവർ ഏത് ക്രൂരകൃത്യം ചെയ്താലും പിടികൂടാൻ കഴിയില്ലന്നതാണ് വസ്തുത. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരുവർഷക്കാലം കവർച്ചാസംഘത്തിന്റെ മുൾമുനയിലായിരുന്നു നാട് . അതേ സ്ഥിതിയാണ് നിലവിൽ പ്രശ്നം രൂക്ഷമാകുന്നത്. പ്രശ്ന പരിഹാരത്തിന് രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനിലും ഇവർ പോകാൻ സാദ്ധ്യതയുള്ള ഇടങ്ങളിലും പൊലിസിനെ വിന്യസിച്ചാൽ മാത്രമേ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുകയുള്ളൂ.കായംകുളത്ത് കവർച്ച നടക്കാത്ത ദിവസങ്ങളില്ല, നൂറുപവന്റെ സ്വർണാഭരങ്ങൾ ഒരു വീട്ടിൽ നിന്ന് തന്നെ കവർന്നു. പലർക്കും മാരകമായി പരിക്കേറ്റു.എന്നിട്ടും അധികൃതർക്ക് ഒരൊറ്റ കുറ്റവാളിയെ പോലും പിടികൂടിയിട്ടില്ല. മുമ്പ് റെയിൽവേ ട്രാക്കിന് സമീപം താമസിയ്ക്കുന്ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ വീട്ടിലടക്കം നൂറോളം വീടുകളിലാണ് അന്ന് കവർച്ച നടന്നത്.ഒന്നും പിടിക്കപ്പെട്ടില്ല. അഭിഭാഷകൻ തോക്ക് ലൈസൻസിന് കോടതിയെ സമീപിച്ചത് അന്ന് വാർത്തയായിരുന്നു. എതിർക്കുന്നവരെ കൊലപ്പെടുത്താൻ പോലും മടിയ്ക്കാത്ത സംഘമാണ് ഇതിന് പിന്നിൽ.

.........

# പല വേഷങ്ങളിൽ

തമിഴ്നാട് കർണ്ണാടക ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും പകൽ കായംകുളത്ത് എത്തുന്ന സംഘം പലവേഷങ്ങളിൽ വീടുകൾ നിരീക്ഷിക്കും. രാത്രിയിൽ പോകേണ്ട ട്രെയിൻ വരുന്നതിന് മുമ്പായി ട്രാക്കിന് സമീപമുള്ള വീടുകളിൽ മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേയ്ക്കും മോഷ്ടാക്കൾ തമിഴ് നാട്ടിൽ എത്തിയിരിയ്ക്കും. യാതൊരു സാഹചര്യത്തിലും ഇവർ പിടിക്കപ്പെടുകയില്ല.

........

# ആശങ്കയിൽ

കായംകുളത്ത് റെയിൽവേ ട്രാക്കുകളുടെ സമീപമുള്ള വീടുകളിൽ മോഷണം പെരുകുന്നതും വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് സ്വർണം കവർന്നതും ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിയ്ക്കുകയാണ്.കഴിഞ്ഞ മാസംവും ഇതുപോലെ കവർച്ചകൾ നട‌ന്നിരുന്നു.രണ്ട് ദിവസത്തിനിടെ അഞ്ച് വീടുകളിലാണ് കവർച്ച നടത്തത്.രണ്ട് വീടുകളിൽ നന്നായി നാല് പവനും 40000 രൂപയുമാണ് കവർന്നത്.