
അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം കാക്കാഴം - നീർക്കുന്നം 363-ാം ശാഖയിലെ വാർഷിക പൊതുയോഗം നടന്നു. ഡയറക്ടർ ബോർഡംഗം പി. വി സാനുവിന്റെ അദ്ധ്യക്ഷതയിൽ ശാഖാ സെക്രട്ടറി കെ.ഭാസ്ക്കരൻ കണക്കും, റിപ്പോർട്ടവതരണവും നടത്തി. യൂണിയൻ കൗൺസിലർമാരായ എം.രാജേഷ്, ഷാജി, ബൈജു തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശിവദാസൻ മാമ്പലയിൽ പ്രസിഡന്റ് , അനിൽകുമാർ തോട്ടങ്കര സെക്രട്ടറി, കെ സതീശൻ വൈസ് പ്രസിഡന്റ്, സി.രാജു യൂണിയൻ മാനേജ്മെന്റ് കമ്മിറ്റി അംഗം, വി. ശ്രീകുമാർ, പി.കെ. ഷാംജി, വിനോദ് കോന്നംപുരക്കൽ, എസ് .അനീഷ് കുമാർ, തോപ്പിൽ സുബ്രഹ്മണ്യൻ, രതീഷ് മോഹൻ, മണിക്കുട്ടൻ, ശിവൻ കളത്തിൽ, എസ്. അനിത, ജയകുമാർ എന്നിവരെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായി പുതിയ പതിനാലംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു.