cbc

ഹരിപ്പാട്: സി.ബി.സി വാര്യർ ലൈബ്രറിയുടെ പുസ്തക സമാഹരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി കേരളാ ബാങ്ക് ഡയറക്ടർ എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായിരുന്നു. കാർത്തികപ്പള്ളി താലൂക്ക് ഗ്രന്ഥശാലാ സംഘം സെക്രട്ടറി സി.എൻ.എൻ.നമ്പി മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ (എം) ഹരിപ്പാട് ഏരിയാ സെക്രട്ടറി എൻ.സോമൻ സംസാരിച്ചു.