ആലപ്പുഴ : ബീച്ച് ഫുട്‌ബാൾ കോഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. ആലപ്പുഴ ബീച്ച് വാരിയേഴ്സിനെ 3-0 എന്ന നിലയിൽ പരാജയപ്പെടുത്തി, ബീച്ച് ബ്ലാസ്റ്റേഴ്സ് ജേതാക്കളായി.ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബീച്ച് ഫുട്‌ബോൾ കോർഡിനേഷൻ കമ്മറ്റിയുടെ രക്ഷാധികാരി ഐവാൻ രത്തിനം അദ്ധ്യക്ഷത വഹിച്ചു. സി.ടി.സോജി, സി.വി.മനോജ് കുമാർ,ഷിബു ക്ലീറ്റസ്, എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ കോഓഡിനേഷൻ ചെയർമാൻ ജസ്റ്റിൻ എം.പി സ്വാഗതം പറഞ്ഞു.