ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ ചുനക്കര 322-നമ്പർ ശാഖായോഗത്തിന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ബാലാലയ പ്രതിഷ്ഠ സതീഷ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടന്നു. തുടർന്നുള്ള വിശേഷാൽ പൊതുയോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയൻ വിശാലയത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി സതീഷ് തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തി.ഭക്ഷ്യകിറ്റ് വിതരണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്കായുള്ള ധനശേഖരണവും നടന്നു. .മേഖല ചെയർമാൻ രാധാകൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി,യൂണിയൻ വനിതാ സംഘം വൈസ് ചെയർമാൻ രേഖ സുരേഷ്, വനിതാ സംഘം യൂണിയൻകമ്മിറ്റി അംഗം ശ്രീദേവി,യൂത്ത്‌ മൂവ്മെന്റ് മേഖല ഭാരവാഹികളായ ത്രിതീഷ്,സന്തോഷ്,രാജേഷ്,രാഹുൽ പാറക്കുളങ്ങര വനിതാ സംഘം മേഖല ഭാരവാഹികളായ രത്നമണി,രഞ്ജു,മഞ്ജു പ്രകാശ്,അജിത,ശശിധരൻ,രവീന്ദ്രൻ പത്തിശേരിൽ,ശിവൻകുട്ടി ഷിബുനിവാസ് എന്നിവർ സംസാരിച്ചു .ശാഖാസെക്രട്ടറി രഞ്ജിത്ത് രവി സ്വാഗതം പറഞ്ഞു.