flag

മാന്നാർ: കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്ക ദിനം ഭക്തി ആദരവോടെ കൊണ്ടാടി. ഇന്നലെ രാവിലെ ദേവാലയാങ്കണത്തിൽ സഭയുടെ സ്ലീബാലംകൃത പീതവർണപതാക ഇടവക വികാരി ഫാ.മത്തായി കുന്നിൽ ഉയർത്തുകയും വിശുദ്ധ കുർബാനയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന് വിശ്വാസികൾ പരിശുദ്ധ സഭയോടുള്ള കൂറുംഭക്തിയും ഉറക്കെ പ്രഖ്യാപിച്ച് പ്രതിജ്ഞ ചൊല്ലി.