
ബുധനൂർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451-ാം നമ്പർ ശാഖായോഗത്തിൽ രൂപീകരിച്ച ശ്രീനാരായണ കുമാരി, കുമാരസംഘങ്ങളുടെ പ്രവർത്തന ഉദ്ഘാടനം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ നിർവ്വഹിച്ചു. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം എൽ. കെ.ജി മുതൽ ഡിഗ്രി വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് കുമാരി, കുമാരസംഘങ്ങൾ രൂപീകരിച്ചത്. ഗുരുകൃതികളുടെയും പഠനം, മനനം, പ്രചരണം, വിദ്യാഭ്യാസ വിജയം കൈവരിക്കാനുതകുന്ന പരിശീലന പരിപാടികൾ, കലാ-കായിക പ്രോത്സാഹനം, മദ്യ-മയക്കുമരുന്നുകൾക്കെതിരായുള്ള ബോധവത്ക്കരണം, കുറ്റകൃത്യങ്ങളിൽ നിന്നും ദുർവാസനകളിൽ നിന്നുമുള്ള മോചനം എന്നിവ ശ്രീനാന്റെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി മാന്നാർ യൂണിയനിലെ പ്രഥമ കുമാര, കുമാരി സംഘം പ്രവർത്തന ഉദ്ഘാടനമാണ് ശാഖാങ്കണത്തിൽ നടന്നത്.ശാഖായോഗം അഡ്മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിറ്റ് സെക്രട്ടറിയും പാണ്ടനാട് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ബിന്ദു സുനിൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖായോഗം നേതാക്കളായ സതീഷ്, അജി, സുഭാഷ്, സൗമ്യ, സുനിൽ, കുമാരിസംഘം സെക്രട്ടറി പാർവ്വതി, കുമാരസംഘം സെക്രട്ടറി അക്ഷയ് എന്നിവർ സംസാസിച്ചു. രഞ്ചു രമേശ് സ്വാഗതവും, അപർണ നന്ദിയും പറഞ്ഞു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ രവിപാഠശാല ഉണ്ടായിരിക്കുന്നതാണ്.