meena

കുട്ടനാട്: എസ്.എൻ.ഡി .പി യോഗം കണ്ണാടി കിഴക്ക് 2349 നമ്പർ ശാഖയിലെ ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം രോഹിണി മഹോത്സവത്തിന്റെ തൃക്കൊടിയേറ്റിന് ഗോപാലൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി അഭിലാഷ് ശർമ്മ, മിഥുൻ ശാന്തി, സഞ്ജിത്ത് ശാന്തി, അരുൺ, സ്ഥപതി പ്രകാശ് ചന്ദ്രൻ അവർകൾ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. ശാഖായോഗം പ്രസിഡന്റ് എം.ആർ. സജീവ്, വൈസ് പ്രസിഡന്റ് പി. കെ.മണിയൻ കമ്മറ്റി അംഗങ്ങളായ ടി.എസ്. ഷാജി, രാജു, ഗോപിദാസ്, മോഹനൻ, സുഭദ്രാ പുഷ്പാങ്കതൻ, സന്തോഷ് വലിയകളം, പി.എം.ബിനോഷ്, ഷീല ഷാജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.