ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും 150-ാം നമ്പർ കൊഴുവല്ലൂർ ശാഖാ ചെയർമാനുമായ മോഹനൻ കൊഴുവല്ലൂരിനെ അകാരണമായി മർദ്ദിച്ചതിൽ ചെങ്ങന്നൂർ യൂണിയൻ പ്രതിഷേധിച്ചു. ശാഖാവക ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികത്തിന് ചുമതലക്കാരൻ രാവിലെ ഗുരു മന്ദിരത്തിൽ എത്തിയപ്പോഴാണ് മർദ്ദനത്തിന് ഇരയായത്. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം, വൈസ് ചെയർമാൻ രാകേഷ് കോഴഞ്ചേരി, അഡ്. കമ്മിറ്റി അംഗങ്ങളായ കെ.ആർ. മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, എസ്. ദേവരാജൻ, സുരേഷ് മംഗലത്തിൽ, അനിൽ കണ്ണാടി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് വെണ്മണി, സെക്രട്ടറി രാഹുൽ രാജ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, വൈദിക യോഗം യൂണിയൻ ചെയർമാൻ സൈജു .പി.സോമൻ, കൺവീനർ ജയദേവൻ, ധർമ്മസേന യൂണിയൻ ചെയർമാൻ വിജിൻ രാജ്, കൺവീനർ അനന്തു പാണ്ടനാട് എന്നിവർ സംസാരിച്ചു.