ph

കറ്റാനം: ഹരിത കേരള മിഷന്റെ സഹായത്തോടെ ആവിഷ്ക്കരിച്ച ജല സ്ത്രോതസുകളുടെ സംരക്ഷണ പദ്ധതിയായ നീർവഴിയൊരുക്കം ഭരണിക്കാവിൽ ആരംഭിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. സമാപന യോഗം ജില്ല ആസൂത്രണ സമിതി അംഗം രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ ജലസ്ത്രോതസുകളെയും വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിനരികിലൂടെയുള്ള പൊതുജനങ്ങളുടെ നടത്തമാണ് ആദ്യഘട്ടമായി നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ചെല്ലമ്മ, കെ.ശശിധരൻ നായർ, നിഷ സത്യൻ, കെ.എസ്.ജയപ്രകാശ്, എ.തമ്പി ,അമ്പിളി, ശാലിനി, അമൽ രാജ്, കോശി അലക്സ്, ജി.രമേശ് കുമാർ, സന്തോഷ് കുമാർ, വസന്ത രമേശ് എന്നിവർ സംസാരിച്ചു.

ഫോട്ടോ: ഭരണിക്കാവിൽ നടന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതി ബ്ളോക്ക് പഞ്ചായത്തംഗം ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യുന്നു