tur

അരൂർ: ശാന്തിഗിരി ആശ്രമത്തിലെ 23-ാമത് നവഒലി ജ്യോതിർദിന ആഘോഷപരിപാടികളോടനുബന്ധിച്ച് ചന്തിരൂരിലെ ജന്മഗൃഹത്തിൽ നടന്ന ഏകദിന സത്സംഗം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു . തൊട്ടടുത്ത് ജീവിച്ചിട്ടും ലോകത്തെ നന്മയിലേക്ക് നയിക്കാൻ വന്ന ഗുരുക്കൻമാരെ മനസിലാക്കുവാൻ സാധിക്കാതെ പോയ സമകാലികരുടെ ചരിത്രമാണ് നമുക്ക് മുൻപിലുള്ളതെന്നും, ചന്തിരൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് മനുഷ്യന്റെ ആത്മശാന്തിക്ക് ഉതകുന്നത് എന്തെന്ന് കണ്ടെത്തി സ്വജീവിതം കൊണ്ട് നിവർത്തിച്ച് ലോകത്തിന് ധർമ്മം പകർന്ന തപോധനനാണ് ശ്രീകരുണാകരഗുരുവെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി ജനനന്മ, സ്വാമി ജ്യോതിചന്ദ്രൻ, സ്വാമി തനിമോഹനൻ, സ്വാമി ജനസമ്മതൻ, ജനനി പൂജ, ജനനി വിജയ, ജനനി നിത്യരൂപ, ജനനി അനുകമ്പ, ജനനി തേജസ്വി, ജനനി പൗർണമി, അബൂബക്കര്‍ എ, രവിരമണന്‍, റെജി പുരോഗതി, അജയകുമാര്‍, നിമിഷ ബൈജു, മിത്രാത്മജന്‍, മംഗളവല്ലി എന്നിവർ സംസാരിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടന്ന ഭക്തിഗാനസുധയിൽ രവീന്ദ്രൻ പി.ജി, രമണൻ, ഗായത്രി രാജഗോപാൽ അജ്ഞന, ഗുരുചന്ദ്രിക, വി.സുനിൽ കുമാർ,പ്രിയംവദ, ജനവത്സ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം പങ്കെടുത്തു. ചേർത്തല മൂവറ്റുപുഴ ശാന്തിഗിരി ആശ്രമം ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ പി.ജി. രവീന്ദ്രൻ സ്വഗതവും ആലപ്പുഴ ശാന്തിഗിരി ആശ്രമം ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ വി.അജിത്ത് കുമാർ നന്ദിയും പറഞ്ഞു.