ചേർത്തല: സർക്കാർ പ്രഖ്യാപിച്ച മദ്യനയം പുനപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ(എ.ഐ.ടി.യു.സി) സംസ്ഥാന ട്രഷറർ കെ.കെ.സിദ്ധാർത്ഥൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കള്ള് വ്യവസായത്തെ പൂർണമായി നാശത്തിൽ എത്തിക്കുന്ന മദ്യനയം ആയിരക്കണക്കിന് ചെത്തുതൊഴിലാളികളെയും ഈ മേഖലയിലെ അനുബന്ധ തൊഴിലാളികളേയും പട്ടിണിയിലാക്കും. പുതിയതായി സർക്കാർ വിദേശ മദ്യ ഒൗട്ട്ലറ്റുകളും ,ബാറുകളും അനുവദിക്കാനുള്ള നീക്കം മദ്യാസക്തി കുറച്ചു കൊണ്ടുവരുകയെന്ന ഇടതുപക്ഷ മുന്നണിയുടെ മദ്യനയത്തിന് വിരുദ്ധമാണെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.