al

മാവേലിക്കര: കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് മഹിള മോർച്ച ജില്ല പ്രസിഡന്റ് കലാ രമേശ് പറഞ്ഞു. മഹിളാ മോർച്ച മാവേലിക്കര മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോർപ്പറേറ്റുകൾക്ക് കേരളത്തെ വില്ക്കുന്നതിനാണ് പുതിയ മദ്യനയത്തിലൂടെ ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് മഹിള മോർച്ച ആരോപിച്ചു. വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അമ്പിളി ദിനേശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി അഡ്വ.നിഷ പ്രവീൺ, മിഥു അഭിലാഷ്, ശ്രീജ, വിദ്യ സനൽ, രജനി എന്നിവർ സംസാരിച്ചു.