മാവേലിക്കര- കാർഷിക മതിൽ ട്രയൽ റൺ ഇന്ന് വൈകിട്ട് 5ന് നടത്തും. . എത്ര മണിക്കൂർ കൊണ്ട് ഒരു കിലോമീറ്റർ നീളത്തിൽ കാർഷിക മതിൽ നിർമ്മാണം പൂർത്തീകരിക്കാനാവുമെന്ന് കണക്കുകൂട്ടാനും ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന സാങ്കേതിക സംവിധാനം അതിലേക്ക് പ്രാപ്തമാകുമോ എന്നറിയുവാനുമാണ് ട്രയൽ റൺ നടത്തുന്നത്. മാവേലിക്കര ജോർജിയൻ ഗ്രൗണ്ടിന്റെ കവാടത്തിൽ നിന്ന് പടിഞ്ഞാറോട്ട് 50 മീറ്റർ നീളത്തിലാണ് ട്രയൽ റൺ.