പൂച്ചാക്കൽ: സേവാഭാരതി പാണാവള്ളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരപ്പുറത്തെ ക്ഷേത്രങ്ങളിൽ ജന്മ നക്ഷത്ര വൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതി തുടങ്ങി.തളിയാപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ വടക്കേശേരിയിൽ തൈ നട്ടു കൊണ്ട് എൻ. ആർ സജു ഉദ്ഘാടനം ചെയ്തു. വിജീഷ് അടുവയിൽ അദ്ധ്യക്ഷനായി. നാല്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വം സെക്രട്ടറി മഞ്ജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അനിൽകുമാർ അടയത്തിന്റെ അദ്ധ്യക്ഷനായി. ഗോപാലകൃഷ്ണൻ അവർകൾ നക്ഷത്ര കാവിനെ കുറിച്ചു വിശദീകരിച്ചു.

ദേവസ്വം വൈസ് പ്രസിഡന്റ്‌ ജലജ കുമാരി കമ്മറ്റി അംഗം ഇന്ദുചൂടൻ രാഷ്ട്രീയ സ്വയം സേവക സംഘം പാണാവള്ളി ഘണ്ട് കാര്യവാഹ് വിജീഷ്.ബൗദ്ധിക് പ്രമുഖ് വിനീത്, സേവ പ്രമുഖ് ജയൻ, സേവാഭാരതി പാണാവള്ളി ട്രഷറർ അഭിലാഷ് പനക്കൽ, ഡോ:എൻ.എസ് കൈമൾ സേവാഭാരതി എക്സിക്യൂട്ടീവ് അംഗം സ്മിജോഷ്, ഉണ്ണി ജയൻ , രാജീവ്‌ സനിൽ, സുജന സജു, നിഷാനി സുരേഷ്, ലതാ സജീവ് തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗം മനോജ്‌ സ്വാഗതം പറഞ്ഞു.