
ആലപ്പുഴ :പുഞ്ചകൃഷിയുടെ വിളവെടുപ്പ് അവസാനിച്ചതിന് ശേഷമേ തണ്ണീർമുക്കം ബണ്ട് തുറക്കാവൂ എന്ന് സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ നേതൃയോഗം ആവശ്യപ്പെട്ടു. ബണ്ട് തുറന്നാൽ ഉപ്പുരസം കലർന്ന വെള്ളം കയറി കൃഷിനാശം സംഭവിക്കും. കാർഷിക കലണ്ടർ നടപ്പിലാക്കാൻ സാധിക്കാതെ വന്നതിന്റ പൂർണ്ണമായ ഉത്തരവാദിത്വം കൃഷിവകുപ്പിനും സർക്കാരിനും മാത്രമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് എട്ടുപറയിൽ , ജോമോൻ കുമരകം ,രാജൻ മേപ്രാൽ ചാക്കോ താഴ്ചയിൽ , പി.ടി.രാമചന്ദ്രൻ നായർ,ഹക്കിം മുഹമ്മദ് രാജാ, ബിനു മദനൻ എന്നിവർ സംസാരിച്ചു.