ആലപ്പുഴ: കൊറ്റംകുളങ്ങര ഇളങ്ങുമഠം ശ്രീഘണ്ഠാകർണ്ണസ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ വാർഷിക കലശോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് 6.30ന് സൗപർണികയിൽ മുരളീധരൻ നായർ ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് കലശപൂജ, സോപാന സംഗീതം, നാടൻ പാട്ട് എന്നിവ അരങ്ങേറി. ഇന്ന് വൈകിട്ട് 7ന് അഷ്ടനാഗബലി നടക്കും. നാളെ രാവിലെ 11.30ന് കലശാഭിഷേകം, തുടർന്ന് രോഹിണി സദ്യ, വൈകിട്ട് ശിങ്കാരി മേളം, താലപ്പൊലി വരവ്, രാത്രി 8ന് ഗാനോത്സവം എന്നിവയുണ്ടാകും. 12നാണ് ഏഴാം പൂജ.