ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 336 മീറ്ററിൽ സ്ഥാപിച്ച പൈപ്പിലെ സ്പെഷ്യൽ ടെസ്റ്റ് പമ്പിംഗ് വിജയകരമായി. പുതിയതായി സ്ഥാപിച്ച പൈപ്പുകളുടെ ജോയിന്റുകളിൽ ലീക്ക് ഇല്ലാത്തതിനാൽ ഇത്രയും ഭാഗത്തെ പൈപ്പ് നിലവിലുള്ള വിതരണ കുഴലുമായി ഇന്റർ കണക്ട് ചെയ്യുന്ന ജോലികൾ അടുത്ത ദിവസം ആരംഭിക്കും. ഈ ജോലികൾ ആരംഭിച്ചാൽ രണ്ട് ദിവസം നഗരത്തിൽ കുടിവെള്ളം മുടങ്ങും.