
ആലപ്പുഴ: കയർബോർഡിന്റെ റിമോട്ട് ലോണെടുത്തിട്ടുള്ള കയർ തൊഴിലാളികൾ നേരിടുന്ന ജപ്തി ഭീഷണികളും കോടതി നടപടികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കയർ ബോർഡ് റിമോട്ട് സ്കീം കൺസ്യുമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചെറുകിട കയർതൊഴിലാളികൾ മന്ത്രി പി.പ്രസാദിന് നിവേദനം നൽകി. അസോസിയേഷൻ പ്രസിഡന്റ് ടി.പി.ബിജു, സെക്രട്ടറി സി.സിന്ധുമോൻ, വി.പി.ചിദംബരൻ, ദീപ്തി അജയകുമാർ, ബാലകൃഷ്ണൻ പട്ടണക്കാട്, ടി.എൻ.സുരേഷ്, വയലാർ വിജയൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.