s

അമ്പലപ്പുഴ: മയക്കുമരുന്നിനെതിരെ സംസ്ഥാന യുവജനക്ഷേമ ബോർഡ് അമ്പലപ്പുഴ നിയോജകമണലത്തിൽ ജനകീയസഭ സംഘടിപ്പിച്ചു.എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.വേണു ലാൽ, വി.അനിത, പഞ്ചായത്തംഗങ്ങളായ ശ്രീലേഖ, കെ.സിയാദ്, പഞ്ചായത്ത് സെക്രട്ടറി ജി.രാജ് കുമാർ എന്നിവർ സംസാരിച്ചു. പുറക്കാട് പഞ്ചായത്ത് കോ ഓർഡിനേറ്റർ ഡസ്ന ലഹരി വിരുദ്ധ സന്ദേശം നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഫ്രെമിൽ സ്വാഗതം പറഞ്ഞു.