s

ആലപ്പുഴ: കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്ന് രാവിലെ 10.30ന് എസ്.ഡി.വി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘത്തിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ എ.എ.ഷുക്കൂർ നിർവഹിക്കും. ജില്ലാപ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാത്യു എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എൻ.ഹരീഷ് അറിയിച്ചു