photo

ചേർത്തല: ഏപ്രിൽ 13 ന് ചേർത്തലയിലെത്തുന്ന നാടക യാത്രയ്ക്ക് മുന്നോടിയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ശാസ്ത്ര പുസ്തക പ്രദർശനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ മനു ഹർഷൻ,പി.ആർ.രാജേഷ് എന്നിവർ പുസ്തകങ്ങൾ ഏ​റ്റുവാങ്ങി. എൻ.ആർ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, കൗൺസിലർ എം.കെ.പുഷ്പകുമാർ,എൻ.കെ.പ്രകാശൻ,അഡ്വ.ഡി.തിലകൻ,അഡ്വ.സി.എച്ച്.ചന്ദ്രഭാനു, ജില്ലാ പ്രസിഡന്റ് ഡോ. വി.എൻ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എൻ.ജയൻ സ്വാഗതവും മേഖലാ സെക്രട്ടറി ബി. ശ്രീലത നന്ദിയും പറഞ്ഞു. വിവിധ ശാസ്ത്ര ശാഖകളിലുള്ള പുസ്തകങ്ങൾ, കുട്ടികൾക്കായുള്ള ശാസ്ത്ര മാസികകൾ, ഊർജ്ജ സംരക്ഷണോപാധിയായ ചൂടാറാപ്പെട്ടി,സമതാ ഉത്പന്നങ്ങൾ എന്നിവ പ്രദർശന സ്​റ്റാളിൽ ലഭ്യമാണ്.