ആലപ്പുഴ:സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും കടൽ രക്ഷാപ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സ്റ്റേഷൻ പ്രയോജനപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതുന്നതിനും പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ, മലപ്പുറം, കാസർകോട് ഫിഷറീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടപ്പള്ളിയിലെ ചടങ്ങിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, കവിത, ഹാരിസ്, സജിത, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം. ശ്രീകണ്ഠൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ രമേശ് ശശിധരൻ, രാജീവ്, അസിസ്റ്റന്റ് ഡയറക്ടർ സീമ, മത്സ്യഫെഡ് ജില്ലാ മാനേജർ ഷാനവാസ്, കോസ്റ്റൽ എസ്.ഐ. ഷാജഹാൻ, ജി.എസ്.ഐ.മാരായ മണിലാൽ, കമലൻ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.അധുനിക സൗകര്യങ്ങളുള്ള ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്‌ക്യൂ ബോട്ടുകളുടെ സേവനവും ലഭ്യമാണ്.