ആലപ്പുഴ: തുമ്പോളി ശ്രീ തീർത്ഥശേരിൽ മഹാദേവി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നാളെ നടക്കും. രാവിലെ ഗണപതിഹോമം, അധിവാസത്തിങ്കൽ ഉഷഃപൂജ, പ്രാസാദശുദ്ധി, പ്രാസാദപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, മരപ്പാണി, ബിംബവും കലശങ്ങളും വാദ്യമേളങ്ങളുടെയും വേദഘോഷങ്ങളുടെയും അകമ്പടിയോടുകൂടി ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കുക, പ്രതിഷ്ഠാപൂർവ്വാംഗകർമ്മങ്ങൾ, മുഹൂർത്ത പ്രായശ്ചിത്താദിദാനകർമ്മങ്ങൾ, സുമുഹൂർത്തത്തിൽ ദേവീപ്രതിഷ്ഠ, മഹാദേവന്റെ പ്രതിഷ്ഠ, ഉപദേവതാപ്രതിഷ്ഠകൾ, കലശാഭിഷേകം, ദേവിക്ക് കുംഭേശകലശാഭിഷേകം, നിദ്രാകലശാഭിഷേകം, ജീവകലശാഭിഷേകം, ജീവ-ആവാഹന പായസപൂജ, സ്തൂപികാ പ്രതിഷ്ഠ, കലശാഭിഷേകം, ഉച്ചപൂജ, പടിത്തര സമർപ്പണം, ആചാര്യദക്ഷിണ, നാരായണീയ പാരായണം, ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദേശതാലപ്പൊലി,

തുടർന്ന് അത്താഴസദ്യ സമർപ്പണം, ഡബിൾ തായമ്പക, 7.30 മുതൽ സമാപന സമ്മേളനം എന്നിവ നടക്കും.