
ബുധനൂർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451-ാംനമ്പർ ശാഖയിൽ ഏപ്രിൽ 15ന് വിഷുദിനത്തിൽ നടക്കുന്ന ഒന്നാമത് ശ്രീനാരായണ ധർമ്മോത്സവത്തിന്റെ വിജയത്തിനായി ഭവനസന്ദർശനമുൾപ്പടെയുള്ള പ്രചരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുവാൻ ശാഖാങ്കണത്തിൽ കൂടിയ വനിതാസംഘം വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. ശാഖാ അഡ് മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം വനിതാസംഘം മാന്നാർ യൂണിയൻ ചെയർപേഴ്സൺ ശശികലാ രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ ധർമ്മോത്സവ വിശദീകരണ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സുജാത ടീച്ചർ സംഘടനാ സന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം നുന്നു പ്രകാശ്, ധർമ്മോത്സവസമിതി ജനറൽ കൺവീനർ സതീഷ് വിഴങ്ങിലേഴത്ത്, അംഗങ്ങളായ അജി കല്ലുവേലിൽ, സുഭാഷ് ഗോപി എന്നിവർ ആശംസകളർപ്പിച്ചു. വനിതാസംഘം യൂണിറ്റ് സെക്രട്ടറിയും പാണ്ടനാട് ഗ്രാമപ്പഞ്ചായത്തംഗവുമായ ബിന്ദു സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഗീത നന്ദിയും പറഞ്ഞു.