
ആലപ്പുഴ : ഏറ്റുമാനൂരപ്പ ദാസ പട്ടം ലഭിച്ച മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ആന മുല്ലയ്ക്കൽ ബാലകൃഷ്ണന് ക്ഷേത്രം ഭക്തജന സമിതിയും അഖില ഭാരത അയ്യപ്പ സേവാ സംഘം മുല്ലയ്ക്കൽ ശാഖയും ചേർന്ന് സ്വീകരണം നൽകി. ഭക്തജന സമിതി സെക്രട്ടറി ആർ.വെങ്കിടേഷ് കുമാർ, പ്രസിഡന്റ് രാമചന്ദ്രൻനായർ, അയ്യപ്പ സേവാ സംഘം മുല്ലയ്ക്കൽ ശാഖ പ്രസിഡന്റ് വിജയകുമാരൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ ടി.ആർ. പ്രകാശ്കുമാർ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.