മാവേലിക്കര: ചെട്ടികുളങ്ങര അമ്മയുടെ തിരുനടയിൽ അശ്വതിനാളിൽ കുട്ടികൾ ഭക്ത്യാദരപൂർവ്വം സമർപ്പിച്ച കെട്ടുകാഴ്ച തല്ലിത്തകർക്കുകയും ഉത്സവം അലങ്കോലമാക്കുകയും ചെയ്യാൻ ശ്രമിച്ച ഒരു കൂട്ടം സാമൂഹിക വിരുദ്ധരായ സി.പി.എം അനുകൂലികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ എം.പ്രഗത്ഭർ പറഞ്ഞു.യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷൻ രാധാക്യഷ്ണ പണിയ്ക്കർ അദ്ധ്യക്ഷനായി. ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ രാധാകൃഷ്ണൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, വർക്കിംഗ് പ്രസിഡന്റ് അഡ്വ.കൃഷ്ണപ്രസാദ്, സെക്രട്ടറി കെ.പി.മുരളി, ചെട്ടികുളങ്ങര പഞ്ചായത്ത് അദ്ധ്യക്ഷൻ മധുസൂതനൻ, ജനറൽ സെക്രട്ടറി കാർത്തികേയൻ എന്നിവർ സംസാരിച്ചു.