മാന്നാർ: പൊതുമരാമത്ത് മാന്നാർ നിരത്ത് വിഭാഗം ഓഫീസിന്റെ പരിധിയിലുളള ഇലഞ്ഞിമേൽ റോഡിലെ പുലിമുഖത്ത് കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ മൂന്നു മാസത്തേക്ക് ഇതുവഴി വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസി. എൻജിനീയർ അറിയിച്ചു.