vegitable-seeds

മാന്നാർ: എല്ലാ കുടുംബങ്ങളിലും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുവാൻ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡായ കുട്ടംപേരൂരിൽ തുടക്കമായി.സ്ഥായിയായ കാർഷികമേഖല സൃഷ്ടിക്കുന്നതിനും തനതായ കാർഷിക വിഭവമേഖല സംരക്ഷിക്കുന്നതിനും എല്ലാവരിലും കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് മെമ്പർ അജിത് പഴവൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൃഷി ഓഫീസർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം അജിത് പഴവൂർ നിർവഹിച്ചു. അമൃത, വിനീത്, രാധ, മായ ഭാഗ്യലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.