
കുട്ടനാട് : 2021-22 സാമ്പത്തിക വർഷത്തെ പഞ്ചായത്ത് ഫണ്ടിൽ പെടുത്തി ഒന്നാം ഘട്ട നിർമ്മാണം പൂർത്തികരിച്ച മാമ്പുഴക്കരി പടിപ്പറമ്പ് - വായനശാല റോഡ് രാമങ്കരി പഞ്ചായത്ത്പ്രസിഡന്റ് ആർ രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി സൈനോ തോമസ് മുക്കോടി അദ്ധ്യക്ഷനായി. സി.പി.എം രാമങ്കരി ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ.ഡി.സലിംകുമാർ പ്രസന്നൻ, ജോഷി തുടങ്ങിയവർ സംസാരിച്ചു. വാർഡംഗം റോഷ്ന സ്വാഗതവും മാത്തുക്കുട്ടി നന്ദിയും പറഞ്ഞു