മാവേലിക്കര: മഴക്കാല പൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഇന്റർ സെക്ടറൽ യോഗം നടത്തി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷനായി.
ആരോഗ്യ ജാഗ്രത - ഏക ആരോഗ്യം എന്ന വിഷയത്തിന്റെ പ്രാധാന്യം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിതേഷ് അവതരിപ്പിച്ചു. ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം എന്ന പേരിൽ തുടർന്ന് നടത്തേണ്ട ബോധവത്കരണ ക്യാമ്പയിനിനുള്ള ആസൂത്രണം ഡോ.ശ്രീപ്രസാദ് വിശദീകരിച്ചു
ഹരിത ചട്ടം കൃത്യമായി പാലിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാനും, ഹരിത കർമ്മ സേനയെ ഫലപ്രദമായി ഉപയോഗിച്ച് വീടുകളിൽ ബോധവത്കരണവും, വാതിൽപ്പടി ശേഖരണവും ഉറപ്പാക്കുവാനും, ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കർശനമായി തടയാനും തീരുമാനിച്ചു. 50 വീടിനു 2 വീതം വോളന്റിയെർമാരെ തിരഞ്ഞെടുത്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജീവ്പ്രയിക്കര, ശാന്തി അജയൻ, ഉമ്മയമാ വിജയകുമാർ, എസ്.രാജേഷ്, കൗൺസിൽ അഗങ്ങളായ തോമസ്‌മാത്യു, മനസ് രാജൻ, ബിജിഅനിൽ കുമാർ, ശ്യാമള ദേവി, സുജാത ദേവി, ലത മുരുകൻ, രേഷ്മ, വിജയമ്മയുണ്ണികൃഷ്ണൻ, കവിത, ചിത്ര അശോക്, മുനിസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പൽ സൂപ്രണ്ട് രാജേഷ് ജി, ജെ.എച്ച്.ഐമാരായ വിനോദ്, സുനിൽ കുമാർ, അശ്വതി ,സ്മിത, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.