അരൂർ: അരൂർ ഉണ്ണിയമ്പലം സൂബ്രഹ്മണ്യ ക്ഷേത്രത്തിൽ മീനപ്പൂയം - പള്ളിവേട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി പി.വി. അനിൽ കുമാറിന്റെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. 11 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. എസ്.എൻ.ഡി.പി യോഗം അരൂർ കിഴക്ക് 960-ാം നമ്പർ ശാഖ പ്രസിഡന്റ് കെ.ആർ.ഗംഗാധരൻ ,വൈസ് പ്രസിഡന്റ് ടി.പി.സലി, സെക്രട്ടറി സി.എസ്.ബാബു, യൂണിയൻ കമ്മിറ്റി അംഗം പി.കെ.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകും .പ്രതിഷ്ഠാ ദിനമായ ഇന്ന് രാവിലെ 5.30 ന് വിശേഷാൽ ഗണപതി ഹോമം, 7.30 ന് കലശാഭിഷേകം, 8.30 ന് ശ്രീബലി, രാത്രി 8 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും, 8.30 ന് താലപ്പൊലി വരവ് എന്നിവ നടക്കും.