
ആലപ്പുഴ: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്കരിച്ച് നടപ്പാക്കുന്ന വിജയവീഥി പി.എസ്.സി പഠന കേന്ദ്രത്തിന്റെ പ്രവർത്തനം ആലപ്പുഴ മിനർവ കോളേജിൽ ആരംഭിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിനിത ഉദ്ഘാടനം നിർവഹിച്ചു. മിനർവ കോളേജ് ഡയറക്ടർ കെ.പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സോണി ജോസഫ് സ്വാഗതവും, കോ-ഓർഡിനേറ്റർ ജി.സന്തോഷ് നന്ദിയും പറഞ്ഞു.