kullan

ആലപ്പുഴ: നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്ത് ഉത്പാദന പ്രദർശന തോട്ടത്തിൽ അടുത്ത നടീൽ സീസണിലേയ്ക്ക് ആവശ്യമായ നെടിയ, കുറിയ (ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്) ഇനങ്ങളുടെ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയ്യാറായി. നെടിയ ഇനം തൈകൾ 100 രൂപ നിരക്കിലും കുറിയ ഇനങ്ങൾക്ക് 110 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ള കൃഷിക്കാർ ബന്ധപ്പെട്ട കൃഷി ഓഫീസർമാരും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. ഫോൺ 0485 2554240.