കായംകുളം: എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു ആഘോഷം 15ന് നടക്കും.രാവിലെ മഹാ വിഷുക്കണി, 8 ന് പഞ്ചാരിമേളം,10 ന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം,തുടർന്ന് അമ്പലപ്പുഴ ജയകുമാർ ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യം,11.30നു കളഭാഭിഷേകം ദർശനം,12 മുതൽ കളഭ സദ്യ,വൈകിട്ട് 5 മുതൽ തിരുവാതിര,7 ന് ദീപാരാധന, ദീപക്കാഴ്ച 7.30 മുതൽ ഭജൻസ് എന്നിവയാണ് പ്രധാന പരിപാടികൾ.ശുദ്ധമായ ചന്ദനം അരച്ചെടുത്ത് പനീർ, കുങ്കുമപ്പൂവ്, ഗോരോചനം, പച്ചക്കർപ്പൂരം എന്നിവ ചേർത്ത് കളഭച്ചാർത്ത് തയ്യാറാക്കിയാണ് കളഭാഭിഷേകം നടത്തുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.