
കായംകുളം: നാടിന്റെ ആദരവ് നേടിയ അദ്ധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കണ്ടല്ലൂർ തെക്ക് അരിയേലിൽ വീട്ടിൽ എം.ഗോപാലകൃഷ്ണ കാർണവർക്ക് (79) സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. കണ്ടല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭൗതിക ശരീരം കായംകുളം കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിനു വെച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ നിവരധി പേർ പുഷ്പാർച്ചന നടത്തി. വിലാപ യാത്ര അവിടെ നിന്നും ആരംഭിച്ച് കണ്ടല്ലൂർ പഞ്ചായത്തിലും, കണ്ടല്ലൂർ സൗത്ത് കോൺഗ്രസ് ഭവനിലും പൊതുദർശനത്തിനു വെച്ചു . തുടർന്ന് കണ്ടല്ലൂർ മണ്ഡലം കൗൺഗ്രസ് പ്രസിഡന്റ് ബി.ചന്ദ്രസേനന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന സമ്മേളനത്തിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, ഡി.സി.സി.പ്രസിഡന്റ് ബി. ബാബു പ്രസാദ്,ഈ.സമീർ,.എ.ജെ. ഷാജഹാൻ,.എ.കെ.രാജൻ,സി.ഐ.ടി.യു ജില്ല ജോയിൻ സെക്രട്ടറി ബി. അബിൻഷ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു, ഈരിക്കൽ ബിജു,രാജു തെന്നടി എന്നിവർ സംസാരിച്ചു. കായംകുളം എൻ.ആർ.പി.എം.ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനും,കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അദ്ദേഹം കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റ്, പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രം ഭരണസമിതി അംഗം,എൻ.എസ്.എസ്.പ്രതിനിധി സഭാ അംഗം, കണ്ടല്ലൂർ തെക്ക് ഈശ്വരവിശ്വാസം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ,ലോട്ടറി തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, താലൂക്ക് ഗ്രന്ഥശാല സംഘം പ്രസിഡന്റ് , ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.