jalo

മാന്നാർ: അമ്പത്തിയഞ്ചാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം സെപ്റ്റംബർ 4ന് മഹാത്മാവാട്ടർ സ്റ്റേഡിയത്തിൽ നടത്തും. ജനറൽ സെക്രട്ടറി ടി.കെ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് രണ്ടുവർഷമായി മുടങ്ങിക്കിടന്ന ജലോത്സവം നടത്താൻ തീരുമാനിച്ചത്. അഡ്വ. എൻ. ഷൈലാജ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രശസ്ത 12 ചുണ്ടൻവള്ളങ്ങളും എട്ട് ഒന്നാംഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് കളിവള്ളങ്ങളും ഉൾപ്പെടെ നാല്പതോളം വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ജലമേളയുടെ വിജയകരമായ നടത്തിപ്പിന് മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, മാത്യു ടി.തോമസ് എം.എൽ.എ, സതീഷ് കൊച്ചുപറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ രക്ഷാധികാരികളായി അഡ്വ.എൻ.ഷൈലാജ് (ജനറൽ കൺവീനർ), ടി.കെ ഷാജഹാൻ (ജനറൽ സെക്രട്ടറി), അനിൽ എസ്.നായർ (ട്രഷറർ), രവി തൈച്ചിറ (സെക്രട്ടറി), എം.സി വർഗീസ്, അമ്പോറ്റി, മോൻ തുണ്ടിയിൽ (കൺവീനർമാർ) എന്നിവരുൾപ്പെട്ട നൂറ്റിയൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.