ph

വള്ളികുന്നം: ഇലിപ്പക്കുളം കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് സ്റ്റുഡന്റ് പൊലീസിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ തണ്ണീർത്തട നവീകരണ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടമായി വള്ളികുന്നത്തെ ഉപയോഗ ശൂന്യമായ കുളങ്ങൾ ആണ് വൃത്തിയാക്കുക. ചൂനാട് കൃഷിഭവനിൽ നടന്ന കുളം നവീകരണത്തിന് എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജവഹർ ,ജയന്തി, അദ്ധ്യാപകരായ സൂഫി മോൾ, സാലി, ഡോ.അജിത്ത് എന്നിവർ നേതൃത്വം നൽകി.