
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ പ്ലാസ്റ്റിക് ബെയ്ലിംഗ് യൂണിറ്റിന്റെ പ്രവർത്തനത്തിന് തുടക്കമായി. എച്ച്. സലാം എം .എൽ .എ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി.സൈറസ്, എസ്.ഹാരിസ്, കെ.കവിത, എ.എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജോയിന്റ് ബി.ഡി ഒ എ. ഗോപൻ എന്നിവർ പങ്കെടുത്തു. ബി.ഡി.ഒ എം. മഞ്ജു സ്വാഗതം പറഞ്ഞു.