thaliyaparamb

പൂച്ചാക്കൽ: തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിനും ഗുരുക്ഷേത്ര വാർഷികത്തിനും ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. 13 നാണ് പൂരം. അനുഷ്ഠാന ചടങ്ങുകളായ പകൽപ്പൂരം ആയില്യം പടയണി, അങ്ങാടിപ്പൂരം തുടങ്ങിയവക്ക് തെക്ക് - വടക്ക് ചേരുവാര കമ്മറ്റികൾ നേതൃത്വം നൽകും. ഫ്ളോട്ടുകൾ, ദൈവീക വേഷ നൃത്തങ്ങൾ, കാവടി, ബാൻഡ് മേളം, റെഡ് ആർമി സ്പെഷ്യൽ മേളം, കലാഭവൻ സുരേഷിന്റെ ഫ്യൂഷൻ ഉൾപ്പെടെ വിപുലമായ പരിപാടികകളാണ് തെക്കും ചേരുവാര കമ്മറ്റി ഒരുക്കിയിരിക്കുന്നത്. അനീഷ് അശോകൻ, രഘു, ശ്രീകാന്ത് തുടങ്ങിയവരാണ് തെക്കും ചെരുവാര കമ്മറ്റി ഭാരവാഹികൾ. ശിങ്കാരിമേളം, ദൈവീകവേഷ നൃത്തങ്ങൾ, വിവിധ വാദ്യമേളങ്ങൾ, കാവടിയാട്ടം തുടങ്ങിയ പരിപാടികളാണ് വടക്കും ചേരുവാരം നടത്തുന്നത്. ശ്യാം, കൈലാസ് സൂരജ്, ശരത് , വിഷ്ണു തുടങ്ങിയവരാണ് വടക്കും ചേരുവാര കമ്മിറ്റിയുടെ ചുമതലക്കാർ.