photo

ആലപ്പുഴ: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കൾക്കായുള്ള പഠനോപകരണങ്ങളായ മേശയും, കസേരയും വിതരണം നടത്തി. നാലുലക്ഷം രൂപ അടങ്കൽ വകയിരുത്തി 50 ഗുണഭോക്താക്കൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് വിതരണോദ്ഘാടനം നിർവഹിച്ചു. ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ഫിഷറീസ് ഓഫീസർ സിബി സോമൻ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, ആർ.വിനീത, കൗൺസിലർമാരായ നസീർ പുന്നക്കൽ, എൽജിൻ റിച്ചാഡ്, സി. അരവിന്ദാക്ഷൻ, എ.എസ്. കവിത, റഹിയാനത്ത്, മനീഷ, ക്ലാരമ്മപീറ്റർ, എലിസബത്ത്, മേരിലീന, ലിന്റ ഫ്രാൻസിസ്, രമ്യ സുർജിത്, പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു.