ആലപ്പുഴ: കുഡുംബി സേവാസംഘം 58-ാംമത് സംസ്ഥാന സമ്മേളനം 9,10 തീയതികളിൽ ആലപ്പുഴ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 9ന് രാവിലെ 9.30ന് പ്രതിനിധിസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഒ.എസ്. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് എന്നിവർ പങ്കെടുക്കും. 10ന് രാവിലെ 9.30ന് അവാർഡുദാനസമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എൻ. മുരളീധരപൈ എന്നിവർ പങ്കെടുക്കും. 11.30ന് ഭാരവാഹി തിരഞ്ഞെടുപ്പ് . വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഒ.എസ്. രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, ഖജാൻജി ജി. ഗണേശൻ എന്നിവർ പങ്കെടുത്തു.