മാവേലിക്കര : പാചകവാതക, ഇന്ധനവില വർദ്ധനക്കെതിരെ കേരള കോൺഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ നടത്തി. കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ബിനു.കെ അലക്സ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെന്നിംഗ്സ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി ഡാനിയേൽ അദ്ധ്യക്ഷനായി. ജസ്റ്റിൻ രാജ്, ശിവജി അറ്റ്ലസ്, കെ.രാധാകൃഷ്ണൻ കുറിപ്പ്, സണ്ണി കുന്നുംപുറം, അലക്സാണ്ടർ ഈപ്പൻ പറമ്പിൽ, അജിത്ത് തെക്കേക്കര, ഹരികുമാർ, റെയ്ച്ചൽ സജു, സുശീല എസ്, റീജ ആർ, സജു തോമസ്, എസ്.അയ്യപ്പൻപിള്ള, യദുലാൽ കണ്ണനാകുഴി, വിനയൻ.കെ, കുര്യൻ ജെറോം, ദാമോദരൻ, ജോയി മുതിര കണ്ടത്തിൽ, പ്രദീപ് നൂറനാട്, വേണുഗോപാൽ പടനിലം,സ്റ്റാൻലി കുന്നുംപുറം, രാജു, ബിനോയ്, കുഞ്ഞുമോൻ, ശ്രീനിവാസൻ, ആനന്ദ്, അനിൽ പടനിലം, രാജശേഖരൻ പിള്ള, തങ്കപ്പൻ, പൊടിയൻ, രഞ്ജിത്ത്, റെജിൻ എന്നിവർ സംസാരിച്ചു.